ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം ; രാജ്യമൊട്ടാകെ ഇന്ന് പ്രതിഷേധിക്കുന്നു

cpm

തിരുവനന്തപുരം : പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ സിപിഐഎം അടക്കമുള്ള അഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലേക്കു നടക്കുന്ന പ്രക്ഷോഭത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറും പങ്കെടുക്കും.

തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ചേരുന്ന പ്രതിഷേധ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന യോഗങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ പങ്കെടുക്കും. തൃശൂരില്‍ പന്ന്യന്‍ രവീന്ദ്രനും, എറണാകുളത്ത് ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും യോഗം ഉല്‍ഘാടനം ചെയ്യും

Top