പൗരത്വ ഭേദഗതി പ്രതിഷേധം കത്തുന്നു; ഏഴുമെട്രോ സ്റ്റേഷനുകള്‍ അടച്ചു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു. വീണ്ടും സംഘര്‍ഷാവസ്ഥത്ത കനക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. പ്രതിഷേധത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധക്കാര്‍ ജഫറാബാദില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുകയും പിന്നീട് അക്രമാസക്തരാവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സീലംപൂര്‍ നിന്നും ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് ഉണ്ട്. അതേടൊപ്പം തന്നെ ഇവിടത്തെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഏഴുമെട്രോ സ്റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Top