ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ വീണ്ടും പ്രതിഷേധം

മൃത്പാല്‍ സിങ്ങിനെതിരായ നടപടികള്‍ക്കെതിരെ വിദേശത്ത് ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. അമൃത്പാല്‍ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയ ഒരു സംഘം ഖലിസ്ഥാനി അനുകൂലികള്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ ഓഫീസിന് എതിര്‍വശത്ത് മാത്രമെ പ്രതിഷേധക്കാര്‍ക്ക് നിലയുറപ്പിക്കാനായുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പിയും മഷിയുമെറിഞ്ഞു.

ഞായറാഴ്ച ഖലിസ്ഥാന്‍ അനുകൂലികള്‍ ഹൈക്കമ്മീഷനിലേക്ക് ഇരച്ചുകയറി ദേശീയ പതാക ഉള്‍പ്പെടെ താഴ്ത്തിയ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന് മുന്നിലെ പതാക താഴ്ത്തിയതിന് പകരമായി അധികൃതര്‍ കൂറ്റന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

Top