പ്രതിഷേധക്കാര്‍ ഇനി ശരിക്കും പെടും, കുരുക്കാന്‍ ‘ചാരക്കണ്ണുമായി’ പൊലീസ്

camera-sabarimala

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കു ശേഷം നടമാടുന്ന പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രശ്‌നക്കാരെ പിടികൂടാന്‍ പൊലീസ് ഹൈടെക് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസിന്റെ 72 ക്യാമറകളായിരിക്കും നിരീക്ഷണത്തിന് ഉണ്ടാവുക. 8 കണ്‍ട്രോറൂമിന്റെ ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നാളെ സന്നിധാനത്ത് നിര്‍വഹിക്കുകയും ചെയ്യും. ഇക്കാര്യം ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു

പല സ്ഥലങ്ങളില്‍ നിന്നായി എത്തി സന്നിധാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഹൈടെക് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പമ്പയ്ക്ക് നാല് കിലോമീറ്റര്‍ അകലെയുള്ള ചാലക്കയം മുതല്‍ സന്നിധാനത്തിന് മുകളിലുള്ള പാണ്ടിത്താവളം വരെയാണ് എഴുപത്തിരണ്ടോളം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുഴുവന്‍ ക്യാമറകളുടെയും നിയന്ത്രണം സന്നിധാനത്തെ ഹൈടെക് കണ്‍ട്രോള്‍ റൂമില്‍ നിന്നു തന്നെ ആയിരിക്കും. പൊലീസിനെതിരായ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.

Top