മാര്‍ത്തോമസഭ ഡല്‍ഹി ഭദ്രാസനം ബിഷപ്പിന് എതിരെ വിശ്വാസികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: മാര്‍ത്തോമസഭ ഡല്‍ഹി ഭദ്രാസനം ബിഷപ്പിന് എതിരെ വിശ്വാസികളുടെ പ്രതിഷേധം. വൈദികരെ അകാരണമായി സ്ഥലം മാറ്റുന്നു എന്നാരോപിച്ച് ബിഷപ്പ് ഗ്രിഗോറിയസ് മാര്‍ സ്റ്റെഫാനോസിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

ഗുരുഗ്രാം, മയൂര്‍ വിഹാര്‍ ഇടവകകളിലെ വിശ്വാസികളും വൈദികരും ചേര്‍ന്ന് ബിഷപ്പിന്റെ ഓഫീസ് ഉപരോധിച്ചു. മാര്‍ത്തോമ്മ ഡല്‍ഹി ഭദ്രാസന ആസ്ഥാനത്താണ് പ്രതിഷേധം നടക്കുന്നത്.

ബിഷപ്പ് ചില വൈദികര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നും ഇവരെ അകാരണമായി സ്ഥലം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിശ്വാസികള്‍ ഉന്നയിക്കുന്നത്. ഭദ്രാസന സെക്രട്ടറി സ്ഥാനത്തേക്ക് ചിലര്‍ മത്സരിച്ചിരുന്നു. ഇതില്‍ ബിഷപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് ചില വൈദികരെ സ്ഥലം മാറ്റിയതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മാത്രമല്ല ബിഷപ്പിനെതിരെ അഴിമതി ആരോപണവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

Top