തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം; തിയേറ്റര്‍ സംഘടന ഹൈക്കോടതിയിലേയ്ക്ക്

kerala-high-court

മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിയേറ്ററിലെ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന് കൈമാറിയിട്ടും അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ച മറച്ച് വെക്കാനാണെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആരോപിക്കുന്നത്.

പീഡന വിവരം പൊലീസില്‍ അറിയിക്കാന്‍ തിയേറ്റര്‍ ഉടമ സതീശന്‍ വൈകിയെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം 25ന് തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന് പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം ചങ്ങരംകുളം പൊലീസിന് ചൈല്‍ഡ് ലൈന്‍ പരാതി കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പീഡന ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്ന ശേഷമായിരുന്നു പൊലീസ് കേസെടുത്തത്.

Top