ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന് പൊലീസ്; പ്രതികരിക്കാതെ തന്ത്രി

സന്നിധാനം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി. സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരണം അറിയിക്കാമെന്നും തന്ത്രി പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്പയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് എത്തുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്.

മഫ്തിയിലും യൂണിഫോമിലുമായിട്ടായിരുന്നു പൊലീസുകാര്‍ ഇവര്‍ക്കൊപ്പം എത്തിയത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Top