യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവം; കല്ലടബസ് സ്റ്റേഷനിലെത്തിക്കാന്‍ നിര്‍ദ്ദേശം

beat

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് ഉത്തരവിട്ടു. ഇന്ന് ഉച്ചയോടെ ബസ് മരട് സ്റ്റേഷനിലെത്തിക്കും എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

സംഭവം നടന്നപ്പോള്‍ തന്നെ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍, ബസില്‍ ദീര്‍ഘദൂരയാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Top