ജസ്‌നയുടെ തിരോധാനം; അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷന്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാര്‍ഥിനി ജസ്‌നയെ കാണാതായി ആറു മാസത്തിനു ശേഷവും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

പൊലീസിന് കൃത്യമായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരു മാസമായി ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ജസ്‌നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയില്‍ നിന്നു നിരവധി തവണയാണ് പൊലീസ് വിശദീകരണം തേടിയത്. എന്നിരുന്നാലും തിരോധാനത്തിനു കാരണമായ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചില്ല.

ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറയുമ്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ്.

Top