പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍

death-hand

തിരുവനന്തപുരം: തിരുവനന്തപുരം ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയ്ക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.

കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുന്‍പ് ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ ശ്രീജയെ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുന്‍പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്നാണ് ശ്രീജയുടെ ബന്ധുക്കള്‍ പറയുന്നത്.

മരണവിവരം മണിക്കൂറുകളോളം മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്. സിസേറിയന്‍ നടത്തിയതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Top