പെരുവഴിയില്‍ യാത്രക്കാരെ ഇറക്കിവിട്ടു; ദീര്‍ഘദൂര സ്വകാര്യ ബസിലെ ഡ്രൈവര്‍ കസ്റ്റഡിയില്‍

arrest

പാറശാല: സ്റ്റോപ്പ് എത്തും മുമ്പ് ദീര്‍ഘദൂര സ്വകാര്യ ബസില്‍ നിന്ന് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബംഗളൂരു-തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ടത്.

ബസിന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാന്‍ അനുമതി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പുറപ്പെടേണ്ട ബസ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത് ഇന്നു പുലര്‍ച്ചെയാണെന്നും യാത്രക്കാര്‍ പറഞ്ഞു.

Top