ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ യുവതികള്‍ക്കു നേരെ കോട്ടയത്തും പ്രതിഷേധം

കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ യുവതികള്‍ക്കു നേരെ കോട്ടയത്തും പ്രതിഷേധം ശക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴായിരുന്നു കനക ദുര്‍ഗയ്ക്കും ബിന്ദുവിനും നേരെ പ്രതിഷേധമുണ്ടായത്.

തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അത്യാഹിത വിഭാഗത്തിന് മുന്നിലായിരുന്നു പ്രതിഷേധക്കാര്‍ സംഘടിച്ചത്.
ബിന്ദുവിന്റെയും കനക ദുര്‍ഗയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Top