വില കുത്തനെ ഇടിഞ്ഞു; പച്ചക്കറി വഴിയില്‍ തള്ളി കര്‍ഷകരുടെ പ്രതിഷേധം

ബെംഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ പച്ചക്കറികള്‍ വഴിയില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. ബണ്ടി പാളയത്തെ എപിഎംസി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.

പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്‌ലവര്‍, വെള്ളരി, തക്കാളി എന്നിങ്ങനെ ടണ്‍ കണക്കിന് വസ്തുക്കളാണ് കര്‍ഷകര്‍ നിവൃത്തിയില്ലാതെ റോഡില്‍ ഉപേക്ഷിച്ചത്.ഇടനിലക്കാരെ ഒഴിവാക്കി എപിഎംസി കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.പ്രതിഷേധം കാണാനെത്തിയവര്‍ക്കും പച്ചക്കറി സൗജന്യമായി നല്‍കി.

Top