ജെഎൻയു വിദ്യാർത്ഥി നജീബിന്റെ തിരോധാനം; പ്രതിക്ഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി നജീബിനെ കാണാതായി മൂന്നു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. നജീബിന്റെ ഉമ്മ, എഴുത്തുകാരി അരുന്ധതി റോയ്, കവിത ലങ്കേഷ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായ ശേഷമാണ് നജീബിനെ കാണാതായതെന്നും അന്വേഷണം മനഃപൂര്‍വം വഴി മുട്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും സമൂഹത്തില്‍ രോഗമായി പടരുകയാണെന്നും അത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അരുന്ധതി റോയ് വിമര്‍ശിച്ചു. 2016 ആഗസ്റ്റ് 15നാണ് നജീബിനെ കാണാതായത്.

Top