protest in woker at thiruvanathapuram

തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങിന് മുകളില്‍ കയറി നിന്ന് തെങ്ങുകയറ്റ തൊഴിലാളി പ്രതിഷേധിക്കുന്നു. തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്റെ നേതാവാണ് പ്രതിഷേധിക്കുന്നത്.

നിയമസഭയിലേക്ക് സംഘടന മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടയിലാണ് തെങ്ങിനു മുകളിലേക്ക് ഇയാള്‍ കയറിയത്
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാള്‍ തെങ്ങില്‍ കയറുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി താഴെയിറക്കാനുള്ള ശ്രമം നടത്തുകയാണ്. തന്റെ സംഘടനക്കാര്‍ സ്ഥലത്തുണ്ടെന്നും അവരോട് സംസാരിച്ച് തീരുമാനമടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. വി ശിവന്‍കുട്ടി എംഎല്‍എ നേതൃത്വത്തില്‍ ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.

Top