കൊല്ലത്ത് പ്രതിഷേധം; ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കാന്‍ ശ്രമം

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. നിയമസഭ സീറ്റ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ രാജി ഭീഷണിയുമായി രംഗത്ത് വന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.

കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു.

പുനലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരില്‍ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

 

 

Top