സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ശക്തം. പലയിടത്തും ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച, മഹിളാ കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു.

Top