ഇസ്ലാമോഫോമിയയ്‌ക്കെതിരെ പാരിസില്‍ മാര്‍ച്ച്

പാരിസ്: ഇസ്ലാമോഫോമിയയ്‌ക്കെതിരെ പാരിസില്‍ പതിനായിരങ്ങളുടെ മാര്‍ച്ച്. മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സിറ്റി ഓഫ് ബയോണില്‍ ഞായറാഴ്ച മാര്‍ച്ച് നടത്തിയത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഏതാണ്ട് 13,500 പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ബുര്‍ക്കയും മക്കനയുമെല്ലാം ധരിച്ച് പരമ്പരാഗത മുസ്ലിം വേഷത്തിലാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്ത്. ചിലര്‍ ഫ്രാന്‍സിന്റെ പതാകയിലെ നീല ചുവന്ന നിറങ്ങളിലുള്ള ശിരോവസ്ത്രവും ധരിച്ചുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുത്തു.ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തത്.

Top