ഇമ്രാന്‍ ഖാന്റെ ചിത്രം ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് മാറ്റണം; പ്രതിഷേധവുമായി യുവമോര്‍ച്ച

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലുള്ള മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കണെമന്ന ആവശ്യവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്.

പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പൊലീസ് തടഞ്ഞു. പിന്നീട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനും ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിനും പിന്നാലെ ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തിരുന്നു.

Top