ജാമിയ മിലിയ സര്‍വ്വകലാശാല തുറന്നു, ക്യാംപസിന് മുന്നിലെ പ്രതിഷേധം കൂടുതല്‍ ശക്തം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ജാമിയ മിലിയ സര്‍വ്വകലാശാല തുറന്നതോടെ ക്യാംപസിന് മുന്നിലെ പ്രതിഷേധം കൂടുതല്‍ ശക്തമായി. സെമസ്റ്റര്‍ പരീക്ഷകള്‍ കഴിയുന്നതോടെ വിദ്യാര്‍ത്ഥി പങ്കാളിത്തം ഇനിയും കൂടുമെന്ന് സമരസമിതി അവകാശപ്പെട്ടു.

രാജ്യ വ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല. കഴിഞ്ഞ ഡിസംബര്‍ 15-നുണ്ടായ സംഘര്‍ഷത്തോടെ ക്യാന്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലുകളും ഒഴിപ്പിച്ചു. ഇതോടെ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി.

ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം ക്യാമ്പസ് തുറന്നതോടെ പ്രതിഷേധത്തിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം ഇരട്ടിയാവുകയാണ്. ജനുവരി അവസാനവാരത്തോടെ സെമസ്റ്റര്‍ പരീക്ഷകള്‍ കഴിയും. ഇതോടെ പരീക്ഷാചൂടില്‍ നിന്നും പ്രതിഷേധച്ചൂടിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.

Top