വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനം; റിപ്പോർട്ട് തേടി ഐഎൻടിയുസി

തിരുവനന്തപുരം: വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി. വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് കെ പി സി സി വിലയിരുത്തൽ. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് കെപിസിസി നിർദേശിച്ചു.

ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശൻ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംസ്ഥാനത്ത് ഉടനീളം ഐ എൻ ടി യു സിക്കാർ വി ഡി സതീശനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഐഎൻടിയുസിയും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ പോരിൽ കെ പി സി സി നേതൃത്വം ഇടപെട്ടു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു .

Top