മല കയറുന്ന യുവതികളെ അപ്പാച്ചിമേടില്‍ തടയുന്നു ; നാമജപവുമായി പ്രതിഷേധക്കാര്‍

sabarimala

ശബരിമല: അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്കു നേരെ ശക്തമായ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനക ദുര്‍ഗ, കോഴിക്കോട് സ്വദേശിയായ ബിന്ദു എന്നിവരെയാണ് അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടയുന്നത്.

അന്‍പതിലേറെ പ്രതിഷേധക്കാരാണ് ഇവിടെ കൂട്ടം ചേര്‍ന്ന് എത്തിയിരിക്കുന്നത്. യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂടുതല്‍ പൊലീസ് അപ്പാച്ചിമേടിലെത്തി. അതേസമയം തങ്ങള്‍ മടങ്ങി പോകില്ല എന്ന നിലപാടിലാണ് യുവതികള്‍.

പൊലീസ് അകമ്പടിയോടെ ഇവര്‍ മലകയറുകയായിരുന്നു. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.

Top