സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയെ അവഹേളിക്കുന്നുവെന്ന് എഫ്.സി.സി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ ഒരു വിഭാഗം വിശ്വാസികള്‍.

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടന്ന പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് ഇടവകാംഗങ്ങള്‍ പങ്കെടുത്തു. സിസ്റ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പരിപാടിയില്‍ ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Top