പദ്മാവദ് തടസപ്പെടുത്തുകയാണ് ലക്ഷ്യം ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ജോലിയെന്ന് കര്‍ണിസേന

ban-pathmavathy

ലക്നൗ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവദിനെതിരെ പ്രതിഷേധം ഉയരുന്നതിടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി വീണ്ടും കര്‍ണിസേന. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ജോലിയാണെന്നും എങ്ങനെയും ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സുപ്രീം കോടതി വിധിയെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ, ഈ സിനിമ നിരോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യം ആവശ്യപ്പെട്ടാണ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് ഉള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ കാര്യം ചെയ്യാന്‍ പറ്റില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. സിനിമയ്‌ക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് അദ്ദേഹം അറിയിച്ചിട്ടുണ്ട്”- കല്‍വി പറഞ്ഞു. സിനിമയുടെ മുതല്‍മുടക്കിനെ കുറിച്ചാണ് നിര്‍മാതാവിന് ആശങ്കയെങ്കില്‍ ചിത്രത്തിന് ചിലവായ തുക നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top