നാലാം ദിനവും പ്രതിഷേധം; ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസവും പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മന്ത്രിമാരായ കെ.ടി.ജലീലും ഇ.പി.ജയരാജനും ഉള്‍പ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധം തലസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലും നാലാം ദിവസവും തുടരുന്നു.അതിനിടെ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് നീക്കുന്നു.

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ആലപ്പുഴയില്‍ എംഎസ്എഫും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.

Top