കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം ; മെഡിക്കല്‍ സ്‌പോട്ട് അലോട്ട്‌മെന്റ് തടസ്സപ്പെട്ടു

തിരുവനന്തപുരം: കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ മെഡിക്കല്‍ എംബിബിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് തടസ്സപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു സ്‌പോട്ട് അലോട്ട്‌മെന്റ് നടന്നിരുന്നത്. ഇവിടേക്കാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തള്ളിക്കയറിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതുവരെ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി പ്രവേശനം നല്‍കിയത്.

ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ട്.

അഡ്മിഷന്‍ സുതാര്യമായി നടത്തുമെന്നും മെറിറ്റ് അട്ടിമറിച്ചാല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Top