സോഹറിലെ ലേബര്‍ ഓഫീസിനു മുന്നില്‍ പിരിച്ചുവിടലിനെതിരെ പ്രതിഷേധം

ദുബായ്: ഒമാനിലെ സോഹറില്‍ ലേബര്‍ ഓഫീസിനു മുന്നില്‍ പിരിച്ചുവിടലിനും മോശം സാമ്പത്തിക അവസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധം നടത്തി തൊഴിലാളികള്‍. തിങ്കളാഴ്ച പകലാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ തൊഴില്‍ ഒഴിവുകള്‍ കണ്ടെത്താനും ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി നിരവധി പേര്‍ ലേബര്‍ ഓഫീസിനു മുന്നില്‍ ഒത്തുകൂടിയിരുന്നതായി തൊഴില്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. എന്നാല്‍, പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റുകള്‍ ഉണ്ടായ കാര്യം ഒമാന്‍ പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. സോഹാര്‍ മേഖലയില്‍ പ്രതിഷേധത്തിന് കാണമായ കൂട്ട പിരിച്ചുവിടലുകള്‍ നടന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഞായറാഴ്ചയും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

 

Top