ദീപ നിശാന്തിനെതിരെ പ്രതിഷേധം; പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ ഉപന്യാസമത്സരത്തിന് വിധികര്‍ത്താവായി എത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, എബി വിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ശക്തമായതിന് തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കവിത മോഷണത്തിന്റെ പേരില്‍ ദീപ നിഷാന്തിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധം. മൂല്യനിര്‍ണയത്തിന് ശേഷം ദീപ തിരികെ പോയി. പ്രതിഷേധത്തിന് സാധ്യതയുയണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കവിതാമോഷണം വിവാദം ഉയരും മുന്‍പായിരുന്നു അധ്യാപികയും എഴുത്തുകാരിയും എന്ന നിലയില്‍ ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ദീപ നിശാന്തിനെ വിധിനിര്‍ണയത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും അവര്‍ക്ക് സ്വമേധയ വേണമെങ്കില്‍ മാറിനില്‍ക്കാം എന്നാണ് സംഘാടക സമിതി അറിയിച്ചത്.

Top