കൊച്ചിയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധത്തിനെത്തിയ രണ്ട് ട്രാൻസ്‌ജൻഡേഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. യുവമോർച്ച പ്രവർത്തകരായ രണ്ട് ട്രാൻസ്‌ജൻഡേഴ്‌സിനെയാണ് അറസ്റ്റ് ചെയ്‌തത്‌.

അറസ്റ്റിലായത് യുവമോർച്ച പ്രവർത്തകരായ അവന്തിക സുരേഷും മറ്റൊരു ട്രാൻസ് വുമണും. പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് കടുത്ത സുരക്ഷയൊരുക്കിയിരുന്നു പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്.

കോട്ടയത്തേത് പോലെ കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുള്ള വേദികളും ഗസ്റ്റ് ഹൗസും പൊലീസ് സുരക്ഷയിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് അണിനിരത്തിയിരിക്കുന്നത് .

Top