രാജ്യം പ്രതിഷേധത്തില്‍ എരിയുന്നു; ചാര്‍മിനാറില്‍ വന്‍ ജനം കൂട്ടം

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം കത്തിപടരുമ്പോള്‍ ഹൈദരാബാദിലെ ചാര്‍മിനാര്‍, മക്ക മസ്ജിങ്എന്നിവയ്ക്ക് മുന്നിലും ജനം തടിച്ചുകൂടി പ്രതിഷേധിച്ചു.

നേരത്തെ ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മുന്നിലും വന്‍ പ്രതിഷേധം സംഘടിച്ചിരുന്നു. ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലേക്കിറങ്ങിയത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം.

മുദ്രാവാക്യം വിളിച്ച് ജനം കൂട്ടംകൂടിയതോടെ സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം ഇതിന് തയ്യാറായില്ല.പ്രതിഷേധത്തിനെത്തിയ നിരവധി പേരെ പോലീസ് ഇവിടെനിന്നും അറസ്റ്റ് ചെയ്ത്‌നീക്കി.

 

 

Top