Protest against Bollywood director Kabir khan at Karachi airport

കറാച്ചി: ബോളിവുഡ് സംവിധായകന്‍ കബീര്‍ഖാനെതിരെ കറാച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം. ഒരു മാര്‍ക്കറ്റിങ് സെമിനാറില്‍ പങ്കെടുക്കാനായി കറാച്ചിയിലെത്തിയ കബീര്‍ഖാന്‍ ലാഹോറിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം.

കബീര്‍ഖാന്റെ ‘ഫാന്റം’ എന്ന സിനിമ പാകിസ്ഥാന്‍ വിരുദ്ധ സിനിമയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഇന്ത്യാ വിരുദ്ധ, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഇവര്‍, എന്തുകൊണ്ടാണ് കബീര്‍ ഖാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ചാരന്മാരെ കുറിച്ച് സിനിമയെടുക്കാത്തതെന്നും അദ്ദേഹത്തോട് ചോദിച്ചു

പ്രതിഷേധക്കാരില്‍ ഒരാള്‍ കബീര്‍ഖാന് നേരെ ചെരിപ്പോങ്ങി. എന്നാല്‍ പ്രതിഷേധകാരികളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ കബീര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.

സെയ്ഫ് അലിഖാനെ നായകനാക്കി നിര്‍മ്മിച്ച ഫാന്റം എന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് അവരെ ചൊടിപ്പിച്ചത്.

ഫാന്റം എന്ന സിനിമയ്ക്കാധാരമായ എസ്. ഹുസ്സൈന്‍ രചിച്ച ‘ മുംബൈ ആവഞ്ചേഴ്‌സ്’ എന്ന നോവല്‍ ഹാഫിസ് സയ്യീദിന്റെ പരാതിയിന്‍മേല്‍ ലാഹോര്‍ ഹൈക്കോടതി നിരോധിക്കുകയുണ്ടായി.

കബീര്‍ഖാന്‍ സംവിധാനം ചെയ്ത ബജ്‌രംഗി ബായ്ജാന്‍ എന്ന ചിത്രത്തിന് പാകിസ്ഥാനില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Top