അമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്; മോഹന്‍ലാലിന്റെ കോലം കത്തിച്ചു

fire

ആലപ്പുഴ: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്. ആലപ്പുഴ മുല്ലയ്ക്കലില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു.

നട്ടെല്ലുള്ള താരങ്ങള്‍ക്കൊപ്പമാണ് മഹിളാ കോണ്‍ഗ്രസ് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Top