ആദ്യം സ്വന്തം അതിർത്തി സംരക്ഷിക്കൂ ; ബൈഡനെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍; ഉക്രയ്ന് വിഷയത്തില് അമേരിക്കന് സര്ക്കാര് നടത്തുന്ന അമിത ഇടപെടലുകള്ക്കെതിരെ ആഞ്ഞടിച്ച്‌ മുന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.

ഉക്രയ്നായി അമിത ജാ​ഗ്രത പുലര്ത്തുന്നത് കുറച്ച്‌ അമേരിക്കയുടെ ആഭ്യന്തര അതിര്ത്തി സംരക്ഷിക്കുന്നതിനുകൂടി ബൈഡന് സര്ക്കാര് ശ്രദ്ധിക്കണമെന്ന് ട്രംപ് പറഞ്ഞു.

കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തി സംരക്ഷിക്കാന്‍ ജോ ബൈഡന്‍ സൈനികരെ അയക്കുന്നതിനുമുമ്ബ് സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ ടെക്സസിലേക്ക് സൈന്യത്തെ അയക്കണമായിരുന്നു. ബൈഡന് മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുക്കുകയാണെന്നും ടെക്സസിലെ കോണ്‍റോയില്‍ ശനിയാഴ്ച നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു.

Top