ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

റിയാദ് : മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പ്രതികളായ പതിനൊന്ന് പേരുടെ വിചാരണ സൗദിയിലെ റിയാദില്‍ തുടങ്ങിയിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രതികളോടാവശ്യപ്പെട്ടു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖശോഗിയെ കൊല്ലപ്പെട്ടത്. കേസില്‍ ആദ്യം 21 പേരെ പിടികൂടി. പ്രതികളെന്ന് സംശയിക്കുന്ന 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അഭിഭാഷകര്‍ക്കൊപ്പമാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്.

Top