അഭിമന്യു കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി: അഭിമന്യു കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍. മുഴുവന്‍ രേഖയുടെയും പകര്‍പ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക. വിചാരണയെ ഇത് സ്വാധീനിക്കില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.രേഖ കാണാതായ സംഭവത്തില്‍ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്ന് ജി മോഹന്‍രാജ് പറഞ്ഞു.

2018 ജൂണ്‍ 1 നാണ് മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയില്‍ നിന്നും രേഖകള്‍ കാണാതായതില്‍ അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കാനിരിക്കേ ശേഖകള്‍ കാണാതെ പോയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടന്‍ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞിരുന്നു. രേഖകള്‍ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.

Top