ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പ്രോസിക്യൂഷന്‍ നിയമനടപടിയിലേക്ക്

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പ്രോസിക്യൂഷന്‍. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് ജയിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തെത്തിയത്. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യത്തിന് ഹരജി നല്‍കും. മുന്‍ ഡി.ജി.പിയെ ചോദ്യം ചെയ്യാനും സാധ്യത. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറയുന്ന ശ്രീലേഖ അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തുന്നു.കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല. സഹതടവുകാരൻ വിപിൻ ലാലാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.

പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രവും വ്യാജമായി ഉണ്ടാക്കിയതാണ്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് താൻ പറഞ്ഞപ്പോൾ ഒരു സീനിയർ ഉദ്യോഗസഥൻ സമ്മതിച്ചുവെന്നും ശ്രീലേഖ പറയുന്നു. പൾസർ സുനി മുന്‍പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം. സുനിയും ദിലീപും കണ്ടതിന് തെളിവുകളും ഇല്ല. ജയിലിൽ സുനിക്കുപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരനാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നത്.

Top