എസ്.എഫ്.ഐയെ വില്ലന്‍മാരായി ചിത്രീകരിക്കുന്നത് മാധ്യമ അജണ്ടയോ?

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴില്‍ നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ 194-ല്‍ 120 കോളജ് യൂണിയനുകള്‍ നേടിയിട്ടും , മാധ്യമങ്ങള്‍ക്ക് വാര്‍ത്ത പ്രതിപക്ഷ സംഘടനകളുടെ ചെറിയ ജയം മാത്രം. തൃശൂര്‍ കേരള വര്‍മ്മ കോളജിലെ മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ തൂത്തു വാരിയിട്ടും , ചെയര്‍മാന്‍ സീറ്റില്‍ റീ കൗണ്ടിംങ്ങ് നടത്തി അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം ആളിക്കത്തിക്കുന്നതും , കുത്തക മാധ്യമങ്ങള്‍ തന്നെ. മാധ്യമങ്ങളുടെ വികാര തള്ളിച്ച കണ്ടാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴില്‍ കെ.എസ്.യുവും എം.എസ്.എഫുമാണ് വിജയിച്ചതെന്നാണ് തോന്നിപ്പോവുക. ഇതിനെയാണ് സങ്കുചിത മാധ്യമ പ്രവര്‍ത്തനം എന്നു പറയുക. (വീഡിയോ കാണുക)

Top