രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്ന് എം.കെ. സ്റ്റാലിന്‍

stalins

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍.

അക്കാര്യം തുറന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്നും സ്റ്റാലിന്‍ ചോദിച്ചു. എന്നാല്‍ പശ്ചിമ ബംഗളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം വേണ്ടെന്നാണ് മറ്റ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്. പക്ഷെ, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന എന്റെ ആശയത്തെ ആരും തള്ളിക്കളഞ്ഞിട്ടില്ലന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ചെന്നൈയില്‍ നടന്ന കരുണാനിധി പ്രതിമ അനാഛാദനച്ചടങ്ങിലാണ് രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി സ്റ്റാലിന്‍ ഉയര്‍ത്തിക്കാട്ടിയത്.

Top