ദുബായ് പ്രോപ്പര്‍ട്ടി ഷോ ഷാംഗ്ഹായില്‍; ലക്ഷ്യം ചൈനീസ് നിക്ഷേപകര്‍

ഷാംഗ്ഹായ്: കഴിഞ്ഞ വര്‍ഷം ഗംഭീര വിജയം നേടിയ പ്രോപ്പര്‍ട്ടി ഷോ വീണ്ടും ഷാംഗ്ഹായില്‍. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും (ഡിഎല്‍സി) സുമന്‍സ് എക്‌സിബിഷന്‍സും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

ചൈനീസ് നിക്ഷേപകരുടെ മുന്നില്‍ ഏറ്റവും മികച്ച ആഗോള പ്രോപ്പര്‍ട്ടി ഡെസ്റ്റിനേഷനായി ദുബായ് നഗരത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഷോയിലൂടെ ചെയ്യുന്നത്. ഡി എല്‍ സി നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് 3.9 മില്യണ്‍ ഡോളറാണ് ദുബായ് പ്രോപ്പര്‍ട്ടി വിപണിയിലേക്ക്‌ ചൈനീസ് നിക്ഷേപകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലെ ടോപ്പ് 10 പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റേഴ്‌സിലും ചൈനയുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പ്രോപ്പര്‍ട്ടി ഷോ മികച്ച വിജയമായിരുന്നു. അതിന് ശേഷം വീണ്ടും സുമന്‍സ എക്‌സിബിഷന്‍സുമായി ചേര്‍ന്ന് ദുബായ് പ്രോപ്പര്‍ട്ടിഷോ ഷാംഗ്ഹായില്‍ നടത്താനായതില്‍ സന്തോഷമുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായ മജീദ അല്‍ റാഷിദ് പറഞ്ഞു.

Top