മതവിദ്വേഷ പ്രചാരണം; അഡ്വ. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ അഭിഭാഷകൻ ആർ കൃഷ്ണരാജിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കൃഷ്ണരാജിന് ജാമ്യം അനുവദിച്ചത്. കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം അനുവദിച്ചില്ലെങ്കിൽ, പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെവന്നാൽ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

ഉയദ്പുർ സംഭവത്തിന്റെ പത്രവാർത്തകൾ അടക്കം ഉയർത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന് വാദം ഉന്നയിച്ചത്. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും കൃഷ്ണരാജ് അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Top