കിങ്ങ് ഖാന്‍ ചിത്രം ഡങ്കിയുടെ പ്രമോഷന് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ തുടക്കം; ചിത്രം ഈ മാസം 21 റിലീസ് ചെയ്യും

ഷാരുഖ് ഖാന്‍ ചിത്രം ഡങ്കിയുടെ പ്രമോഷന്‍ പ്രൊമോഷന്‍ തുടങ്ങി. ദുബായ് ഗ്ലോബല്‍ വില്ലേജിലാണ് പ്രമോഷന് തുടക്കം. ഷാരൂഖ് ഖാന്‍ – രാജ്കുമാര്‍ ഹിറാനി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ഡങ്കി ഈ മാസം 21 മുതല്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രീബുക്കിങ് കഴിഞ്ഞയാഴ്ച്ച തന്നെ തുടങ്ങിയിരുന്നു. പ്രിയപ്പെട്ടവരില്‍ നിന്ന് വേര്‍പെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി.

ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകള്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡങ്കിയുടെ നിര്‍മാണം. അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡങ്കി എഴുതിയിരിക്കുന്നത്. ഗോകുലം മൂവീസ് വിതരണത്തിന് എത്തിക്കുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷന്‍ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.

Top