promote digital economy arun jaitle

ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറക്കുമെന്ന് നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.

കൂടുതല്‍ തുകക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നിര്‍ണയകമായ ഒന്നായിരുന്നു. റിസര്‍വ് ബാങ്കിന്റെ യോഗത്തിന് ശേഷമാണ് നവംബര്‍ 8ന് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഇതിനുള്ള ആലോചനകള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ആരംഭിച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു.

Top