Promo video of Pinarayi Vijayan’s Navakerala March

cpm

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിന്റെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. പിണറായിയെ കേന്ദ്രീകരിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നാളെ കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നുമാണ് നവകേരള മാര്‍ച്ച് ആരംഭിക്കുന്നത്. ജാഥ ഫെബ്രുവരി 14 ന് തിരുവന്തപുരത്ത് സമാപിക്കും.

15ന് വൈകിട്ട് നാലിന് ഉപ്പളയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.

ജാഥയില്‍ എം.വി ഗോവിന്ദന്‍, കെ.ജെ തോമസ്, പി.കെ സൈനബ, ഡോ. കെ.ടി ജലീല്‍, എം.പിമാരായ എം.ബി രാജേഷ്, പി.കെ ബിജു, എ. സമ്പത്ത് എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. ജലീല്‍ രണ്ടാം തവണയാണ് മാര്‍ച്ചില്‍ അംഗമാകുന്നത്. ഇതിനു മുമ്പ് പിണറായി നടത്തിയ നവകേരള യാത്രയിലും ജലീല്‍ അംഗമായിരുന്നു.

Top