‘പുഷ്പ’യിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

ല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുല്‍ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.

ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ് ചെയ്യുക. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

2021 ക്രിസ്തുമസിനാകും ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.

 

Top