പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ.കെ സുകുമാരൻ നായർ അന്തരിച്ചു

ത്തനംതിട്ട:  പമ്പ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ മാരാമൺ തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ സുകുമാരൻ നായർ (79) അന്തരിച്ചു.

1994-ൽ പമ്പാ പരിരക്ഷണ സമിതിയും 2006-ൽ പൂവത്തൂർ കേന്ദ്രമായി എൻവയോൺമെന്റൽ റിസോഴ്‌സ് സെന്ററും സ്ഥാപിച്ചു. നിലവിൽ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്.പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019-ലെ നാഷണൽ വാട്ടർ മിഷൻ പുരസ്കാരം നേടിയിട്ടുണ്ട്.‘പമ്പാ നദി: ഒരു പാരിസ്ഥിതികപഠനം’, ‘പമ്പാ നദി: പരിസ്ഥിതിയും പരിപാലനവും’, ‘പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.

Top