ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധം; ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂര്‍, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപിഭവന്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്. ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച്ച നമസ്‌ക്കാരം കണക്കിലെടുത്ത് ജമാ മസ്ജിദിനു ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉത്തപ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ഉപരോധിക്കുക. ഉപരോധത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്.

അതേസമയം പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍മരിച്ചവരുടെ എണ്ണം 21 ആയി. കഴുത്തിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ഫിറോസാബാദ് സ്വദേശി മൊഹമ്മദ് ഹാറൂണ്‍ ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ 21 ആയത്.

caa protest

Top