വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ; പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സീലാംപുര്‍ ഉള്‍പ്പെടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടി.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ ന്യായീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് ക്യാമ്പസില്‍ കയറിയത് കുറഞ്ഞ സേനാബലം മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

Top