മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയില്‍ 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതല്‍ പ്രാബല്യത്തിലാകും. 30 വരെ നിരോധനാജ്ഞ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

പുതുതായി നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുന്ന പഞ്ചായത്തുകള്‍: പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

– പൊതു സ്ഥലങ്ങളില്‍ അഞ്ചോ അതില്‍കൂടുതലോ പേര്‍ കൂട്ടംകൂടരുത്.
– ആഘോഷങ്ങളും മത ചടങ്ങുകളും പൊതുജന പങ്കാളിത്തമില്ലാതെ നടത്തണം.
– സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, പൊതുഗതാഗതം എന്നിവ കോവിഡ് ജാഗ്രത പാലിച്ച് പ്രവര്‍ത്തിക്കാം.

 

Top