ലോക്സഭ സെക്രട്ടേറിയറ്റില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കും, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വീണ്ടും നിരോധനം

parliament

ന്യൂഡല്‍ഹി: ലോക്സഭ സെക്രട്ടേറിയറ്റില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വീണ്ടും നിരോധനം. എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമന്റ് ഹൗസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും നിര്‍ദേശം അനുസരിക്കണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.

രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേേ്രേന്ദമാദിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനം.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പൊതുജനങ്ങളോട് പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ഒക്ടോബര്‍ രണ്ടിന് മുമ്ബ് ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top