“നോട്ടുനിരോധനം തൊഴിലില്ലായ്മ വർധിപ്പിച്ചു”: കേന്ദ്രത്തിനെതിരെ വീണ്ടും മൻമോഹൻ

manmohan-singh

ന്ത്യയിൽ  തൊഴിലില്ലായ്മ വർധിച്ചത് നോട്ടുനിരോധനം മൂലമാണെന്ന്  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. നോട്ടുനിരോധനം മൂലം രാജ്യത്തെ അസംഘടിത മേഖല തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കൂടുതൽ കടമെടുക്കാൻ ഇന്ത്യ നിർബന്ധിതമായി. പല സംസ്ഥാനങ്ങളിലും പൊതുമേഖലാ ബാങ്കുകൾ താറുമാറായി. എന്നാൽ കേരളത്തിലെ സാമൂഹ്യ നിലവാരം ഉയർന്ന തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി” യുഡിഎഫ് മുമ്പോട്ടു വയ്ക്കുന്ന വ്യക്തമായ ആശയങ്ങളാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ആശയങ്ങളാണ് ഉണ്ടാകേണ്ടതെന്നും രാജ്യത്ത് കാര്യമായ പുരോഗതി ഒരു മേഖലയിലും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top